2017 ഇന്‍സ്‌പെയര്‍ ബാച്ച് ഗവേഷകര്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റം), ലൈഫ് സയന്‍സസ് വിഷയങ്ങളില്‍ അപേക്ഷിക്കാം.

ദില്ലി: ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് യു.കെ.യിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രണ്ടുമുതല്‍ നാലുമാസംവരെ ഗവേഷണത്തിന് അവസരം. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഫെല്ലോഷിപ്പ് ഉപയോഗപ്പെടുത്താം. അപേക്ഷകര്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗവേഷണം നടത്തുന്നവരാവണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2017 ഇന്‍സ്‌പെയര്‍ ബാച്ച് ഗവേഷകര്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റം), ലൈഫ് സയന്‍സസ് വിഷയങ്ങളില്‍ അപേക്ഷിക്കാം. ഇന്‍സ്‌പെയര്‍ വിദഗ്ധാംഗങ്ങളല്ലാത്ത ലൈഫ് സയന്‍സസില്‍ രണ്ടാം/മൂന്നാം വര്‍ഷത്തില്‍ ഗവേഷണം നടത്തുന്നവര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് (ഐ.സി.എസ്.എസ്.ആര്‍.) ഡോക്ടറല്‍ ഫെലോ, സോഷ്യല്‍ സയന്‍സസ് മേഖലയില്‍ രണ്ടാംവര്‍ഷത്തിലോ മൂന്നാംവര്‍ഷത്തിലോ ഫുള്‍ടൈം ഗവേഷണം നടത്തുന്നവര്‍ എന്നിവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്.അപേക്ഷാ ലിങ്ക് ഉള്‍പ്പെടുന്ന വിജ്ഞാപനം www.online-inspire.gov.in ല്‍ ഫെലോഷിപ്പ് ലിങ്കിലുണ്ട്. അപേക്ഷ ഓഗസ്റ്റ് 16 രാത്രി 10.30 വരെ നല്‍കാം.