കോട്ടയം: 2020 ഡിസംബർ മൂന്നിലെ എംജി സർവകലാശാല പരീക്ഷകൾ മാറ്റിയെന്ന് വ്യാജ പ്രചാരണം. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു. 2020 ഡിസംബർ മൂന്നിലെ പരീക്ഷകൾ മാറ്റിവച്ചിട്ടില്ല. മാറ്റിയെന്നത് വ്യാജ പ്രചാരണമാണ്. 

2020 നവംബർ 26 ലെ പരീക്ഷകൾ മാറ്റിവച്ചതായ നവംബർ 25 ലെ ഫേസ്ബുക്ക് പേജ് പോസ്റ്റ് വ്യാജമായി എഡിറ്റ് ചെയ്താണ് വ്യാജ പ്രചാരണം. വ്യാജ പ്രചാരണത്തിനെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും എംജി സർവകലാശാല വ്യക്തമാക്കി.