Asianet News MalayalamAsianet News Malayalam

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സൺ നിയമനം വിജ്ഞാപനം; അപേക്ഷിക്കാൻ അർഹരാണോ?

 എൻജിനീയറിങ്, ഫിനാൻസ്, കോമേഴ്സ്, ഇക്കണോമിക്സ് നിയമം അല്ലെങ്കിൽ മാനേജ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ഇക്കാര്യങ്ങളിൽ വേണ്ടത്ര അറിവുള്ളവരുമായവർക്ക് അപേക്ഷിക്കാം. 

notification of electricity regulatory commission chairperson notification
Author
First Published Sep 23, 2022, 2:20 PM IST


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. 20-09-2022 തീയതിയിലെ 83/എ1/2022/ എന്ന വിജ്ഞാപനത്തിൽ വിശദമായ വിവരങ്ങൾ ലഭിക്കും. എൻജിനീയറിങ്, ഫിനാൻസ്, കോമേഴ്സ്, ഇക്കണോമിക്സ് നിയമം അല്ലെങ്കിൽ മാനേജ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ഇക്കാര്യങ്ങളിൽ വേണ്ടത്ര അറിവുള്ളവരുമായവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന തീയതി മുതൽ അഞ്ചു വർഷത്തേക്കായിരിക്കും നിയമനം. 65 വയസ് പൂർത്തിയായാൽ തസ്തികയിൽ തുടരാൻ കഴിയില്ല. സംസ്ഥാന / കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ജുഡിഷ്യൽ പദവികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിതമാർഗേന അപേക്ഷ സമർപ്പിക്കണം. ഇവർ തെരഞ്ഞെടുക്കപ്പെട്ടാൽ ചുമതലയേൽക്കുന്നതിനു മുൻപായി രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണം. 2,25,000 രൂപയാണു പ്രതിമാസ ശമ്പളം.

താത്പര്യമുള്ളവർ നിശ്ചിത പ്രൊഫോമയിൽ തയാറാക്കിയ അപേക്ഷ, 'കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിലെ ചെയർപേഴ്സൺ നിയമനത്തിനുള്ള അപേക്ഷ' എന്നു രേഖപ്പെടുത്തിയ കവറിൽ ബയോഡാറ്റ, പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിവരങ്ങൾ എന്നിവയടക്കം വിജ്ഞാപന തീയതി മുതൽ 21 ദിവസത്തിനകം ലഭിക്കത്തക്കവിധം പ്രിൻസിപ്പൽ സെക്രട്ടറി(ഊർജം), കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001, കേരളം എന്ന വിലാസത്തിൽ അയക്കണം. സെലക്ഷൻ കമ്മിറ്റി തയാറാക്കി സമർപ്പിക്കുന്ന പാനലിൽ / സെലക്ട് ലിസ്റ്റിൽനിന്നു സർക്കാർ നിയമാനുസൃതമായി നിയമന നടത്തും. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും www.kerala.gov.in, www.kseb.in. www.erckerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

എം.സി.എ പ്രവേശനം
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസറ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം സി എ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള എസ്.സി/ എസ്.റ്റി സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി  സെപ്തംബർ 24 നകം നിർദിഷ്ട ഫീസ് ഒടുക്കി അലോട്ട്മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ പ്രവേശനം നേടണം.  വിവരങ്ങൾക്ക് - 0471-2560363,364.

Follow Us:
Download App:
  • android
  • ios