പരമ്പരാഗത വിഷയങ്ങൾക്കൊപ്പം തന്നെ പുതിയ കാലത്ത് ഏറെ തൊഴിൽ സാദ്ധ്യതകൾ നൽകുന്ന ആധുനിക വിഷയങ്ങളും പഠിക്കാമെന്നതാണ് ജെയിൻ ഓൺലൈൻ കോഴ്സുകളുടെ മറ്റൊരു സവിശേഷത. അണ്ടർ ഗ്രാജ്വേറ്റിൽ രണ്ടും, പിജിയിൽ ഏഴ് വിഭാഗങ്ങളിലുമാണ് കോഴ്‌സുകൾ നൽകുന്നത്.

വീട്ടിലിരുന്ന് ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരമൊരുക്കുകയാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. കോമേഴ്‌സ്, മാനേജ്‌മന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലെ യു.ജി.സി. അംഗീകാരമുള്ള അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) ബിരുദങ്ങളാണ് ഇങ്ങനെ നേടാനാകുക.

കോഴ്സുകളെ കുറിച്ചുള്ള പൂർണ്ണവിവരം അറിയുവാൻ ഇവിടെ ബന്ധപ്പെടുകhttps://bit.ly/3xfxGNA

ജോലിയും മറ്റ് സാഹചര്യങ്ങളും മൂലം കോളേജിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തവർക്ക് മികച്ച അവസരമാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ഈ ഓൺലൈൻ കോഴ്സുകൾ. കൂടുതൽ മികച്ച ജോലിയും പ്രമോഷനുകളും മറ്റും നേടാൻ ഇത് ഏറെ സഹായകരമായിരിക്കും. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്, എൻഐആർഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യുജി, പിജി ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കാൻ ഈയിടെ യുജിസി അനുമതി നൽകിയതിനെത്തുടർന്നാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.



മഹാമാരിയും സാങ്കേതിക വിദ്യയിലെ മുന്നേറ്റവും ആഗോളതലത്തിൽ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള വൻ മാറ്റങ്ങൾ ഈ രംഗത്ത് വെല്ലുവിളികളോടൊപ്പം അവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയചന്ദ് പറഞ്ഞു. ഈ സാഹചര്യത്തിൽ സർവകലാശാലകളും മാറാൻ നിർബന്ധിതമാകുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം വൻ മാറ്റമാണ് കൊണ്ടു വരുന്നത്. വിപണിയുടെ ആവശ്യത്തിനൊത്ത് വിവിധങ്ങളായ പ്രോഗ്രാമുകൾ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നതുവെന്നും ഡോ. ചെൻരാജ് റോയചന്ദ് അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ പഠന സാഹചര്യത്തെ സഹായിക്കാനും ഇ-ലേണിങ്ങിലുള്ള ശേഷി വർധിപ്പിക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഒരു സർവകലാശാലയെന്ന നിലയിൽ പ്രതിബദ്ധരാണെന്ന് ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ളതും രാജ്യാന്തര തലത്തിൽ കിടപിടിക്കുന്നതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധത ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഓൺലൈനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

3 സർവകലാശാലകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിട്യൂഷൻസ് റാങ്കിങ് ഫ്രെയിം വർക് ) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളിൽ ഒന്നായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി ലഭ്യമായിട്ടുണ്ട്.