Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നേവിയില്‍ 2500 സെയിലര്‍ ഒഴിവുകള്‍; അവസാന തീയതി ഏപ്രിൽ 30

2021 ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എ.എ.യ്ക്ക് 20 വര്‍ഷവും എസ്.എസ്.ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്. 
 

opportunities in indian navy
Author
Delhi, First Published Apr 29, 2021, 3:28 PM IST

ദില്ലി: ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.)-500, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്.എസ്.ആര്‍.)-2000 എന്നീ വിഭാഗത്തിലാണ് അവസരം. 2021 ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എ.എ.യ്ക്ക് 20 വര്‍ഷവും എസ്.എസ്.ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്. 

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്: 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം. 

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്: ഫിസിക്‌സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം. 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. 

കൊവിഡിന്റെ സാഹചര്യത്തില്‍ പ്ലസ്ടുവിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, ജനറല്‍ നോളജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടു ലെവലില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്. ടെസ്റ്റില്‍ 7 മിനിറ്റില്‍ 1.6 കിലോ മീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടില്‍ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30.

Follow Us:
Download App:
  • android
  • ios