കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്‌ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം

തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ചാറ്റ്‌ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്‌ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. ആറ് മണിക്കൂറാണ് ചാറ്റ്‌ബോട്ട് നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഒരു ടീമിൽ നാല് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 9 ന് നടക്കുന്ന മത്സരത്തിന് മാർ തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് വേദിയാകും. രജിസ്ട്രേഷന് കോൺഫറൻസ് വെബ്സൈറ്റ് /www.etis-2025.org സന്ദർശിക്കുക.

നിങ്ങളുടെ മക്കൾ ഈ സ്കോളർഷിപ്പുകൾക്ക് അർഹരാണോ? അതെയെങ്കിൽ വേ​ഗം അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം