ദില്ലി: കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം-44 ലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 70 ശതമാനം മാർക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ (10+2 രീതിയിൽ) പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം.

പ്രായപരിധി: 2001 ജൂലായ് 2-നും 2004 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അഞ്ചുവർഷത്തെ പരിശീലനമാണുണ്ടാകുക. നാലുവർഷത്തെ പരിശീലനം കഴിഞ്ഞാൽ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. www.joinindianarmy.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 9.