ദില്ലി: മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍. സൂപ്പര്‍വൈസര്‍ ബാരക്ക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ 52 ഒഴിവുകളുമാണുള്ളത്. സ്ഥിരം നിയമനമാണ്. താല്‍പ്പര്യമുള്ളവര്‍ https://mes.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.