ദില്ലി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവ് റഗുലർ നിയമനം. മേയ് 5 മുതൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് തസ്തികകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കായി  www.cpcb.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ അയക്കേണ്ടത്.