കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 നവംബർ-2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കൾ ഒക്ടോബർ അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം.
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 നവംബര്‍-2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും. 2015ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി ഒന്നാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താല്‍പര്യമുള്ളവര്‍ www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദിഷ്ട ഫോമില്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പുതിയ ബാച്ച് നവംബര്‍ ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് https://drive.google.com/file/d/1upbsAlJyYMLtG3VNxvSVHV1Q_pAxqwmq/view എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 9847764000, 0495-2370200 നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.


