ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം, ഒന്നും മൂന്നും സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി പരീക്ഷകള്‍ ഒക്ടോബര്‍ 27-ന് ആരംഭിക്കും.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചതായി സര്‍വ്വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

എഫ്.വൈ. യു. ജി. പി പരീക്ഷകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങും 

ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍എഫ്. വൈ. യു. ജി. പി പരീക്ഷകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷനും പരീക്ഷ രജിസ്ട്രേഷനും സെപ്തംബര്‍ 29 ന് തുടങ്ങും.ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ ആറ്.ഫൈനോടെ ഒക്ടോബര്‍ 13 വരെയും സൂപ്പര്‍ ഫൈനോടെ ഒക്ടോബര്‍ 14വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssus.kreap.co.in സന്ദര്‍ശിക്കുക.