ഒരു വർഷത്തേയ്ക്കുള്ള ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ (KSERC) ഇതാ ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരം. കെഎസ്ഇആ‍ർസി ബിരുദ ധാരികള്‍ക്കായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 25ന് മുമ്പ് വൈദ്യുതി കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴില്‍ ഒരു വർഷത്തേയ്ക്കുള്ള ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത് (2025 - 26). ബിടെക്, എംടെക് സ്ട്രീമുകളിലായാണ് ഒഴിവുകള്‍ റിപ്പോ‌‍‍ർട്ട് ചെയ്തിരിക്കുന്നത്. ബിടെക് (ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്) ബിരുദ ധാരികള്‍, ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സില്‍ ഡിഗ്രി കഴിഞ്ഞ എംടെക് യോഗ്യതയുള്ളവര്‍ എന്നിവയാണ് ആവശ്യമായ യോ​ഗ്യത. ബിരുദ ധാരികള്‍ 23 വയസ് വരെ പ്രായമുള്ളവരായിരിക്കണം. എംടെക് യോഗ്യതയുള്ളവര്‍ 25 വയസ് കവിയാന്‍ പാടില്ല. അവസാന വര്‍ഷം പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉ​ദ്യോ​ഗാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ കുറഞ്ഞത് 80 ശതമാനം മാര്‍ക്കും ഡിഗ്രിയില്‍ 6.5 സിജിപിഎയും നേടിയിരിക്കണം. ഇന്റേണുമാര്‍ക്ക് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 

100 മാര്‍ക്കിന്റെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയുണ്ടാകും. പരീക്ഷയുടെ ദൈര്‍ഘ്യം 90 മിനിറ്റാണ്. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ലെവൽ (50) ഇംഗ്ലീഷ് ഭാഷ (10), ലോജിക്കല്‍ റീസണിം​ഗ് (10), ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ് (10), ഇലക്ട്രിസിറ്റി റെഗുലേറ്ററി പ്രാക്ടീസ് (10), ജനറല്‍ നോളജ് (10) എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാ‍ർത്ഥികൾക്ക് ‌വ്യക്തിഗത ഇന്റര്‍വ്യൂ നടത്തും. പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതില്‍ നിന്ന് നിയമനം നടത്തും. 

READ MORE: കേന്ദ്രസർക്കാർ കമ്പനിയിൽ അവസരം, അതും കേരളത്തിൽ! എക്സ്പീരിയൻസും വേണ്ട; ഒഴിവുകൾ, യോഗ്യത എന്നിവ അറിയാം