Asianet News MalayalamAsianet News Malayalam

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം. 
 

opportunity to renew employment registration
Author
Kozhikode, First Published Dec 2, 2020, 2:18 PM IST

കോഴിക്കോട്: കോഴിക്കോട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ 1999 ജനുവരി ഒന്നു മുതല്‍2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം. 

ഉദ്യോഗാര്‍ത്ഥികള്‍ക്കും (രജിസ്ട്രേഷന്‍ ഐഡന്റിററി കാര്‍ഡില്‍  പുതുക്കെണ്ട മാസം 11/1998  മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്), ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കററ് ലഭിക്കുകയും എന്നാല്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അവസരമുണ്ട്.

നിശ്ചിത സമയ പരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാകാതെ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച  ജോലിയില്‍  പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയ്‌നിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും  മററുകാരണങ്ങളാല്‍ സീനിയോറിററി നഷ്ടപ്പെടുത്തി റീ-രജിസ്ററര്‍ ചെയ്തവര്‍ക്കും അവരുടെ തനത്  സീനിയോറിററി  നിലനിര്‍ത്തികൊണ്ട് ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വിധേയമായി 2021  ഫെബ്രുവരി 28 വരെ ഓണ്‍ലൈനായും 2021 ജനുവരി ഒന്നു മുതല്‍ 2021 ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസം വരെ  ഓഫീസില്‍ ഹാജരായും പ്രത്യേക പുതുക്കല്‍ നടത്താമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും  ആവശ്യപ്പെട്ടാല്‍ മാത്രമേ ദൂരെയുളളവര്‍ പ്രത്യേക പുതുക്കലിനായി ഓഫീസില്‍ ഹാജരാകേണ്ടതുളളൂ. എല്ലാവരും ഓണ്‍ലൈന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഫോണ്‍ :04952376179,  ഇ മെയില്‍ :   rpeekzkd.emp.lbr@kerala.gov.in.

Follow Us:
Download App:
  • android
  • ios