കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 103 പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ സെൻട്രൽ ഹോസ്പിറ്റൽ. നഴ്സ്, ഫാർമസിസ്റ്റ്, ഡ്രസർ, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് മൂന്നുമാസത്തേക്കുള്ള കരാർ നിയമനമാണ്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

സ്റ്റാഫ് നഴ്സ്- 73

യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്സി നഴ്സിങ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി: 20-40 വയസ്സ്
ശമ്പളം: 44900 രൂപയും മറ്റ് അലവൻസുകളും

ഫാർമസിസ്റ്റ്- 6

യോഗ്യത: ഫാർമസി ഡിപ്ലോമ
പ്രായപരിധി: 20-33 വയസ്സ്
ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

ഡ്രസ്സർ-6

യോഗ്യത: പത്താംക്ലാസ്സ് ജയവും ഡ്രസ്സിങിൽ ഡിപ്ലോമയും
പ്രായപരിധി: 18-33 വയസ്സ്
ശമ്പളം: 19900 രൂപയും മറ്റ് അലവൻസുകളും

ലാബ് ടെക്നീഷ്യൻ-6

യോഗ്യത: ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയ്ൽ ബി.എസ് സി ബിരുദം. അല്ലെങ്കിൽ മെഡിക്കൽ ലാബിൽ ഡിപ്ലോമയും
പ്രായപരിധി: 18-33 വയസ്സ്
ശമ്പളം: 21700 രൂപയും മറ്റ് അലവൻസുകളും

എക്സറേ ടെക്നീഷ്യൻ-7

യോഗ്യത: റേഡിയോഗ്രാഫി/എക്സറേ ടെക്നീഷ്യൻ ഡിപ്ലോമ.
പ്രായപരിധി: 19-33 വയസ്സ്
ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

ഡയാലിസിസ് ടെക്നീഷ്യൻ-5

യോഗ്യത: ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ ഹിമോ ഡയാലിസിസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി: 20-33 വയസ്സ്, ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

അപേക്ഷിക്കേണ്ട വിധം: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം spohrd.secr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‍ക്കണം. ഏപ്രിൽ 13-ആണ് അവസാന തീയതി. രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാകും അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://secr.indianrailways.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.