സേലം: സേലത്തെ പെരിയാര്‍ സര്‍വകലാശാലയില്‍ യു.ജി./പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓ​ഗസ്റ്റ് 17 ആണ് അവസാന തീയതി. 

ഇന്റഗ്രേറ്റഡ്: എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (ഇലക്ട്രോണിക് മീഡിയ), എന്‍വയോണ്‍മെന്റല്‍ സയന്‍സ്
ബി.വൊക്ക്: ഓഗ്മന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍, ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍
എം.എ: ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, സോഷ്യോളജി, ഹിസ്റ്ററി
എം.എസ്സി.: മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, അപ്ലൈഡ് ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, അപ്ലൈഡ് സൈക്കോളജി, ഫുഡ് സയന്‍സ് ടെക്നോളജി ആന്‍ഡ് ന്യൂട്രീഷ്യന്‍, ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, എനര്‍ജി സയന്‍സ്, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്സ്, ഡേറ്റ സയന്‍സ്
എം.കോം, എം.എല്‍.ഐ.എസ്.സി., എം.എഡ്.
എം.സി.എ., എം.ബി.എ., എം.ടെക്. (എനര്‍ജി ടെക്നോളജി)
പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫര്‍മാറ്റിക്സ്, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് മാനേജ്മെന്റ്, സര്‍ട്ടിഫിക്കല്‍ പ്രോഗ്രാം ഇന്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയാണ് പ്രോ​ഗ്രാമുകൾ. 

ചില പ്രോഗ്രാമുകള്‍ അംഗീകാരത്തിനു വിധേയമാണ്. അപേക്ഷ www.periyaruniversity.ac.in വഴി ഓഗസ്റ്റ് 17 വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചു കൊടുക്കണം. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.