യോഗ്യതാ പരീക്ഷാമാര്‍ക്ക്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കി പ്രവേശനം നടത്തും.

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിൽ (ആര്‍.സി.സി.) റേഡിയോളജിക്കല്‍ ഫിസിക്‌സിലെ പോസ്റ്റ് എം.എസ്‌സി. ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ ബിരുദവും 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ എം.എസ്‌സി.യും ആണ് യോ​ഗ്യത. രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 10,000 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 

റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, ന്യൂക്ലിയാര്‍ മെഡിസിന്‍ എന്നിവയിലെ ഒരുവര്‍ഷത്തെ ആര്‍.സി.സി.യിലെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയാണ് കോഴ്സ്. 20-ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രവേശനപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇല്ലെങ്കില്‍ യോഗ്യതാ പരീക്ഷാമാര്‍ക്ക്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കി പ്രവേശനം നടത്തും. അപേക്ഷ www.rcctvm.gov.in വഴി ഓഗസ്റ്റ് 25 വരെ നല്‍കാം. അപേക്ഷാ പ്രിന്റ്ഔട്ട്, അനുബന്ധരേഖകള്‍ സഹിതം ഓഗസ്റ്റ് 31 വൈകീട്ട് 4.30-നകം സ്ഥാപനത്തില്‍ ലഭിക്കണം.