Asianet News MalayalamAsianet News Malayalam

പ്ലസ് വൺ പ്രവേശനം; ആ​ഗസ്റ്റ് 20 ലേക്ക് അപേക്ഷ തീയതി നീട്ടി

സെപ്റ്റംബർ 7നാണ് ഒന്നാം അലോട്ട്മെന്റ്. ട്രയൽ അലോട്ട്​മെൻറ്​​ 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്​റ്റംബർ 29ന് മുഖ്യ അലോട്ട്​മെൻറ്​​ അവസാനിക്കും. 

plus one admission extended to august 20
Author
Trivandrum, First Published Aug 15, 2020, 4:15 PM IST


തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശന അപേക്ഷ സമർപ്പണം ആഗസ്​റ്റ്​ 14ൽ നിന്ന്​ 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്​ (ഇ.ഡബ്ല്യു.എസ്​) പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീർഘിപ്പിക്കാനുള്ള തീരുമാനം. പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 7നാണ് ഒന്നാം അലോട്ട്മെന്റ്. ട്രയൽ അലോട്ട്​മെൻറ്​​ 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്​റ്റംബർ 29ന് മുഖ്യ അലോട്ട്​മെൻറ്​​ അവസാനിക്കും. സപ്ലിമെൻററി അലോട്ട്​മെൻറ് ഒക്​ടോബർ മൂന്നുമുതൽ 23 വരെയായിരിക്കും​. ഒക്​ടോബർ 23ന്​ പ്രവേശനം അവസാനിപ്പിക്കും.

പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്​പെക്​ടസിലും ഭേദഗതി വരുത്തി. ​പ്രോസ്​പെക്​ടസിന്റെ അനുബന്ധം ഒന്ന്​ മാതൃകയിലുള്ള സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ അനുബന്ധം രണ്ട്​ മാതൃകയിലുള്ള ഇൻകം ആൻഡ്​​ അസറ്റ്​സ്​ സർട്ടിഫിക്കറ്റ്​ വില്ലേജ്​ ഓഫിസുകളിൽനിന്ന് നേടുന്നവർക്കാകും സംവരണ​ അർഹത. 

പ്രവേശന പോർട്ടലിൽ Apply Online -SWS എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിൻ ക്രിയേറ്റ്​ ചെയ്​തശേഷം അതിലെ Economically Weaker Section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ്​ സംവരണവിവരങ്ങൾ സമർപ്പിക്കാം. വിശദനിർദേശങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാണ്​. മുന്നാക്ക വിഭാഗങ്ങളിൽനിന്ന്​ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ്​ സീറ്റുകൾ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്​മെൻറിൽ പൊതുമെറിറ്റ്​ സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്​ച വൈകുന്നേരം​ വരെ 4,66,118 പേർ​ പ്ലസ്​ വൺ പ്രവേശനത്തിന്​ അപേക്ഷ സമർപ്പിച്ചു.


 

Follow Us:
Download App:
  • android
  • ios