ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പ്രകാരമാണ് പ്രവേശനം. ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടലിലാണ് ഇന്നലെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് http://hscap.kerala.gov.in, http://admission.dge.kerala.gov.in. എന്നീ വെബ്സൈറ്റുകളിലൂടെ പട്ടിക പരിശോധിക്കാം.

ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേർഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗിൻ ചെയ്യുക. സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന സ്ലിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാതാപിതാക്കള്‍ക്കൊപ്പം ഹാജരാവണം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44281 ഒഴിവുകളില്‍ ലഭിച്ച 109320 അപേക്ഷകളില്‍ 107915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona