Asianet News MalayalamAsianet News Malayalam

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്; പരീക്ഷകൾ ഓൺലൈനായി

മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. 

plus one model examination timetable published
Author
Trivandrum, First Published Aug 19, 2021, 2:06 PM IST

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. 

ഓഗസ്റ്റ് 31: 
രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം,കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ.
ഉച്ചയ്ക്ക് 1.30ന് പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്.

സെപ്റ്റംബർ 1: 
9.30ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് , കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
ഉച്ചയ്ക്ക് 1.30ന് ഗണിതം, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി

സെപ്റ്റംബർ 2: 
രാവിലെ 9.30ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്, ജിയോളജി, അക്കൗണ്ടൻസി.
ഉച്ചയ്ക്ക് 1.30ന് പാർട്ട് 1 ഇംഗ്ലിഷ്

സെപ്റ്റംബർ 3: 
രാവിലെ 9.30ന് ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്.
ഉച്ചയ്ക്ക് 2.00ന് ഫിസിക്സ്, ഇക്കണോമിക്സ്.

സെപ്റ്റംബർ 4: 
രാവിലെ9.30ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios