Asianet News MalayalamAsianet News Malayalam

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

10-നു രാവിലെ ഒമ്പതുമുതൽ 14-നു വൈകുന്നേരം അഞ്ചുവരെ വെബ്‌സൈറ്റിലൂടെ  അപേക്ഷിക്കാം.  

plus one supplementary allotment starts october 10
Author
Trivandrum, First Published Oct 8, 2020, 1:06 PM IST


തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതൽ അപേക്ഷിക്കാം. ആദ്യ രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്കും സേ പരീക്ഷ പാസായവർക്കും അപേക്ഷ നൽകാം. ഒഴിവുള്ള സ്കൂളുകളിലും കോമ്പിനേഷനിലും മാത്രമേ അപേക്ഷ നൽകാനാകൂ. 14-ാം തിയതിയാണ് അപേക്ഷ നൽകാനുള്ള  അവസാന തിയതി. 

10-നു രാവിലെ ഒമ്പതുമുതൽ 14-നു വൈകുന്നേരം അഞ്ചുവരെ വെബ്‌സൈറ്റിലൂടെ  അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സീറ്റൊഴിവുകൾ അപ്പോൾമാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ അപേക്ഷിക്കാത്തവർ ‘അപ്ലൈ ഓൺലൈൻ എസ്.ഡബ്ല്യു.എസ്.’ വഴിയാണ് പ്രവേശിക്കേണ്ടത്. കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കണം.

തെറ്റായ വിവരങ്ങൾ നൽകിയതിനാൽ, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവർക്കും അവസരമുണ്ട്. അവർക്ക് ഈ പിഴവുകൾ തിരുത്താം. വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ അപ്ലിക്കേഷൻ’ എന്ന ലിങ്കിലൂടെ വേണം അപേക്ഷിക്കാൻ. 

Follow Us:
Download App:
  • android
  • ios