തിരുവനന്തപുരം: പ്ലസ് ടൂ അടിസ്ഥാനപ്പെടുത്തിയ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പിഎസ്‍സി അറിയിപ്പ്. 2021 ഏപ്രിൽ മാസത്തിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള സ്ഥിരീകരണ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 9 ആണ് കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോന്നിനും പ്രത്യേകം കൺഫർമേഷൻ നൽകേണ്ടതും ചോദ്യപേപ്പർ മാധ്യമം സംബന്ധിച്ച വിവരം വളരെ ശ്രദ്ധയോടെ തന്നെ നൽകേണ്ടതുമാണ്.

അറിയിപ്പ്...!!! പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ. 2021 ഏപ്രിൽ മാസം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പ്ലസ്ടു തല പൊതു പ്രാഥമിക...

Posted by Kerala Public Service Commission on Friday, January 22, 2021