Asianet News MalayalamAsianet News Malayalam

Courses : പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്, സ്‌പോർട്‌സ് കൗൺസിൽ അഡ്മിഷൻ; അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  

post basic diploma in specialty nursing course
Author
Trivandrum, First Published Nov 24, 2021, 11:00 AM IST

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്ക് (Post basic diploma in specialty nursing course) അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള  (Academic details published) സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് 26ന് വൈകിട്ട് അഞ്ചിനകം ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കണം. പുതിയ ക്ലെയിമുകൾ നൽകാൻ കഴിയില്ല.  ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും.  അപേക്ഷകരുടെ സ്‌കിൽ ടെസ്റ്റ് ഡിസംബർ 1,2 തീയതികളിൽ കോട്ടയം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ നടക്കും.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സ്‌പോർട്‌സ് കൗൺസിൽ അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ 24ന് രാവിലെ 11ന് കോളേജ് കാര്യാലയത്തിൽ  നടക്കും.  ഒഴിവുകൾ: ഡിഗ്രി(സയൻസ്)-1, പി.ജി.-1. താത്പര്യമുള്ളവർ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.  അഡ്മിഷന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

സ്‌പോട്ട് അഡ്മിഷൻ
തൊഴിലും നൈപുണ്ണ്യവും വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ് സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പിജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിക്ക് 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർഥികൾ, 1000 രൂപ അപ്ലിക്കേഷൻ ഫീസ് കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയതിന്റെ രശീത് സഹിതം, വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് നവംബർ 26ന് വൈകിട്ട് അഞ്ചിനു മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in.
 

Follow Us:
Download App:
  • android
  • ios