Asianet News MalayalamAsianet News Malayalam

ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സ്: ജനുവരി മൂന്നുവരെ അപേക്ഷിക്കാം

AIAPGET-2020 യോഗ്യതയോടൊപ്പം പ്രോസ്‌പെക്ടസ് (ക്ലോസ് 5.1) പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം. ബി.എച്ച്.എം.എസ്. (ഡയറക്ട്/ ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗൺസിൽ തത്തുല്യമായി അംഗീകരിച്ച ബിരുദമുണ്ടായിരിക്കണം.

post graduate degree in homeo course
Author
Trivandrum, First Published Jan 1, 2021, 10:19 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2020-21 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സുകളിലെ പ്രവേശനത്തിന്  AIAPGET-2020 യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം.  AIAPGET-2020 യോഗ്യതയോടൊപ്പം പ്രോസ്‌പെക്ടസ് (ക്ലോസ് 5.1) പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം. ബി.എച്ച്.എം.എസ്. (ഡയറക്ട്/ ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗൺസിൽ തത്തുല്യമായി അംഗീകരിച്ച ബിരുദമുണ്ടായിരിക്കണം.

ജനറൽ വിഭാഗം അപേക്ഷകർക്ക് 2020 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും പരമാവധി അഞ്ച് വർഷത്തെ വയസ്സിളവ് അനുവദിക്കും. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരിൽ അധ്യാപക ക്വാട്ടയിൽ ഉള്ളവർക്ക് 2020 ജൂലൈ 31ന് 50 വയസ്സും മെഡിക്കൽ ക്വാട്ടയിൽ ഉള്ളവർക്ക് 46 വയസ്സും കവിയാൻ പാടില്ല.

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ) 2020 ൽ നടത്തിയ പ്രവേശന പരീക്ഷ AIAPGET-2020 യുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. www.cee.kerala.gov.in ൽ ഓൺലൈനായി ജനുവരി മൂന്നിന് വൈകിട്ട് മുന്നു വരെ അപേക്ഷിക്കാം. ഫീസ് ഓൺലൈൻ പേയ്‌മെന്റായോ, ഇ-ചെലാൻ മുഖേനയോ അടയ്ക്കണം. ഇ-ചെലാൻ ഉപയോഗിക്കുന്നവർ കേരളത്തിലെ  ഏതെങ്കിലും ഹെഡ് പോസ്റ്റാഫീസ്/സബ് പോസ്റ്റാഫീസിൽ പണം അടയ്ക്കണം. ഫീസ് അടച്ച ശേഷം അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ്/ അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. 

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം സർട്ടിഫിക്കറ്റ്/ അനുബന്ധ രേഖകൾ പുതുതായി ഉൾപ്പെടുത്താൻ അനുവദിക്കില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റ്/മറ്റു അനുബന്ധ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.

Follow Us:
Download App:
  • android
  • ios