Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വിദ്യാർത്ഥികൾ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. 

post metric scholarship for backward community students
Author
Trivandrum, First Published Sep 26, 2020, 9:43 AM IST

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാർസി/ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്ത, തൊട്ട് മുൻവർഷത്തെ ബോർഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.എഫിൽ/പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളിൽ പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 

വിദ്യാർത്ഥികൾ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. മുൻപ് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in ൽ ഒക്‌ടോബർ 31നകം സമർപ്പിക്കണം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ലും ലഭിക്കും. ഫോൺ: 9446096580, 9446780308, 0471-2306580. ഇ-മെയിൽ:postmatricscholarship@gmail.com.

Follow Us:
Download App:
  • android
  • ios