കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്നാണ് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13നാണ് മേള നടക്കുക.  

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലാണ് മേള നടക്കുക. തിരുവനന്തപുരം ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കും.

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള ട്രെയിനികൾ 13ന് രാവിലെ 9ന് ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഐ.ടി.ഐ ഓഡിറ്റേറിയത്തിൽ ഹാജരാകണം. നിലവിൽ അപ്രന്റീസ് ട്രെയിനിംഗ് ചെയ്യുന്നവരും അപ്രന്റീസ് ട്രെയിനിംഗ് കഴിഞ്ഞവരും പങ്കെടുക്കേണ്ടതില്ല.

ഐ.എച്ച്.ആർ.ഡിയ്ക്ക് പുതിയ ഓൺലൈൻ ഫീ പേയ്മെന്റ് സംവിധാനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യിലെ ഫീ മാനേജ്‌മെന്റ്‌ സിസ്റ്റം പരിഷ്‌കരിച്ച് പേയ്മെന്റ് ഗേറ്റ് വേ അടക്കമുള്ള നൂതന സംവിധാനങ്ങൾ ആരംഭിക്കുന്നു. കേരളത്തിൽ ഉടനീളമുള്ള ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വിവിധ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിഷ്കാരമാണിത്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഏകികൃത ഓൺലൈൻ ഫീസ് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് എച്ച്.ഡി.എഫ്.സി ബാങ്കിന് ഐ.എച്ച്.ആർ.ഡി നൽകുന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഐ.എച്ച്.ആർ.ഡി ഫിനാൻസ് ഓഫീസർ മുരളീധരൻ പിള്ള എച്ച്.ഡി.എഫ്.സി ബാങ്ക് റീറ്റെയ്ൽ ബ്രാഞ്ച് ബാങ്കിങ് വൈസ് പ്രസിഡന്റ് ഹരി സി വിക്ക് നൽകി.