Asianet News MalayalamAsianet News Malayalam

നെറ്റ് വര്‍ക്ക് പണി തന്നു; ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ മരത്തില്‍ കയറി അധ്യാപകന്‍

നിലവില്‍ എല്ലാദിവസവും രാവിലെ സുബത്ര മരത്തിന് മുകളില്‍ സജ്ജമാക്കിയ പ്ലാറ്റ്ഫോമിലെത്തി ക്ലാസുകള്‍ നല്‍കുകയാണ് ഇപ്പോള്‍. ചരിത്രമാണ് സുബത്രയുടെ വിഷയം. മുളകള്‍ കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ വൈക്കോല്‍ വിരിച്ചാണ് അധ്യാപകന്‍ ക്ലാസ് റും തയ്യാറാക്കിയിരിക്കുന്നത്.

Professor climbs tree to overcome internet hurdle to take class for students during lockdown
Author
Kolkata, First Published Apr 21, 2020, 10:44 AM IST

കൊല്‍ക്കത്ത: ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സിഗ്നല്‍ തകരാറ് വെല്ലുവിളിയായതോടെ  മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുത്ത് അധ്യാപകന്‍. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്. ലോക്ക്ഡൌണിനേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലെ അഹാന്ദ ഗ്രാമത്തിലെ വീട്ടില്‍ കുടുങ്ങിയ സുബത്രയോട് ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കാമോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍  മൊബൈല്‍ സിഗ്നല്‍ കൃത്യമായി ലഭിക്കാതെ ക്ലാസുകള്‍ മുടങ്ങുമെന്ന് വന്നതോടെയാണ് ഈ അധ്യാപകന്‍ സമീപത്തെ വേപ്പ് മരത്തില്‍ കയറിയത്.

കൂടുതല്‍ ഉയര്‍ന്ന സ്ഥലത്ത് എത്തിയാല്‍ സിഗ്നല്‍ തകരാറുകള്‍ കുറയുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഈ മരം കയറ്റം. എന്നാല്‍ പരീക്ഷണം സഫലമായതോടെ വേപ്പ് മരത്തിന് മുകളില്‍ ഒരു തട്ട് ഉണ്ടാക്കി ക്ലാസുകള്‍ മരത്തിന് മുകളില്‍ നിന്നാണ് ഈ അധ്യാപകന്‍ നല്‍കുന്നത്. നിലവില്‍ എല്ലാദിവസവും രാവിലെ സുബത്ര മരത്തിന് മുകളില്‍ സജ്ജമാക്കിയ പ്ലാറ്റ്ഫോമിലെത്തി ക്ലാസുകള്‍ നല്‍കുകയാണ് ഇപ്പോള്‍. ചരിത്രമാണ് സുബത്രയുടെ വിഷയം. മുളകള്‍ കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ വൈക്കോല്‍ വിരിച്ചാണ് അധ്യാപകന്‍ ക്ലാസ് റും തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി ഇറങ്ങി വരുന്നത് ബുദ്ധിമുട്ടായതിനാല്‍ കുറച്ച് ഭക്ഷണവുമായാണ് രാവിലെ മരത്തിന് മുകളെ ക്ലാസ് റൂമിലേക്ക് സുബത്ര എത്തുന്നത്. വെയിലും മൂത്രശങ്കയുമാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സുബത്ര പറയുന്നു. ചില ക്ലാസുകള്‍ വേനല്‍ മഴ തടസപ്പെടുത്തിയെന്നും സുബത്ര കൂട്ടിച്ചേര്‍ക്കുന്നു. 

Professor Climbs Tree To Cross Internet Hurdle To Teach Students During Lockdown
തന്‍റെ ബുദ്ധിമുട്ടുകള്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ ക്ലാസുകളിലെത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കാതിരിക്കണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളതെന്നാണ് സുബത്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.  കൊവിഡ് 19 വ്യാപിച്ചതോടെ കുടുംബത്തെ ഗ്രാമത്തിലെ വീട്ടില്‍ ആക്കാനെത്തിയതായിരുന്നു സുബത്ര. എന്നാല്‍ അപ്രതീക്ഷിത ലോക്ക്ഡൌണ്‍ സുബത്രയെ വീട്ടില്‍ തന്നെ കുടുങ്ങിയ അവസ്ഥയിലാക്കുകയായിരുന്നു. ഇന്‍റര്‍നെറ്റ് സംവിധാനത്തില്‍ തനിക്ക് മാത്രമായി മാറ്റം വരുത്താന്‍ പറ്റില്ലെന്ന് അറിയാം. പക്ഷേ ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ മികച്ചതാക്കാന്‍ നെറ്റ്വര്‍ക്കുകള്‍ക്ക് സാധിക്കുമെന്നാണ് സുബത്ര പറയുന്നത്. സുബത്രയുടെ ക്ലാസില്‍ 90 ശതമാനം വിദ്യാര്‍ഥികളും പങ്കെടുക്കാറുണ്ടെന്നാണ് പരീക്ഷാ പരിശാലന സ്ഥാപന അധികാരികളുടെ സാക്ഷ്യം. 

Follow Us:
Download App:
  • android
  • ios