തൃശൂർ: പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിലും പീച്ചി ഹാച്ചറി ലൈവ് യൂണിറ്റിലും പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകൾ. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 25,000 രൂപ പ്രതിമാസ ശമ്പളം. യോഗ്യത: ഫിഷറീസ് സയൻസ് വിഷയങ്ങളിലോ, ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം. 

ഫിഷ് ഹാച്ചറിയിലോ ലൈവ് ഫിഷ് ഫീഡ് യൂണിറ്റിലോ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം:18-35. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുംടെ പകർപ്പ് എന്നിവ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ddftsr@gmail.com ഇ-മെയിലിലോ രജിസ്റ്റേർഡ് തപാലിലോ ജൂലൈ 10 വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം. ഫോൺ: 0487 241132.