തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ 30 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ് സി ഓഫീസ് അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പിഎസ് സി മാര്‍ച്ച് മാസം നടത്താനിരുന്ന  അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവച്ചതായി മുന്പേ അറിയിച്ചിരുന്നു. കൂടാതെ പ്രമാണപരിശോധനകളും മാറ്റി വച്ചിരുന്നു. പിഎസ് സിയുടെ ഫേസ്ബുക്ക് പേജിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ട്.