തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 52 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.

ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ (മെഡിക്കൽ വിദ്യാഭ്യാസം), വെറ്ററിനറി സർജൻ ഗ്രേഡ് II (മൃഗ സംരക്ഷണം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനിറോളജി (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ), ഇലക്ട്രീഷ്യൻ (ടൂറിസം), ഫിലിം ഓഫീസർ (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), സൗണ്ട് എൻജിനീയർ (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്മാൻ ഗ്രേഡ് II (തദ്ദേശ സ്വയംഭരണ വകുപ്പ്), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), ഓഫീസ് അസിസ്റ്റന്റ് (കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്), ടൈപ്പിസ്റ്റ് ഗ്രേഡ് II (കേരള സംസ്ഥാന ഭവന നിർമാണ ബോർഡ്), മെയിന്റനൻസ് അസിസ്റ്റന്റ്-മെക്കാനിക്കൽ (ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്), സെക്യൂരിറ്റി ഓഫീസർ (ഫോറസ്റ്റ് ഇൻഡസ്ട്രീല് ട്രാവൻകൂർ ലിമിറ്റഡ്), യു.പു. സ്കൂൾ ടീച്ചർ-മലയാളം മീഡിയം-തസ്തിക മാറ്റം വഴി (വിദ്യാഭ്യാസം), തയ്യൽ ടീച്ചർ (വിദ്യാഭ്യാസം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യാഭ്യാസം).

സ്പെഷ്യൽ റിക്രൂട്ട്മെന്റ്: പോലീസ് കോൺസ്റ്റബിൾ-ടെലികമ്യുണിക്കേഷൻസ് (കേരള പോലീസ് സർവീസ്), ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗ്രേഡ് II (ആരോഗ്യവകുപ്പ്), ലാബ് ടെക്നീഷ്യൻ ഗ്രേഡ് II (ആരോഗ്യം), പോലീസ് കോൺസ്റ്റബിൾ (കേരള പോലീസ് സർവീസ്).

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് മറൈൻ സർവേയർ (തുറമുഖം), ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (സാങ്കേതിക വിദ്യാഭ്യാസം), ഡിവിഷണൽ അക്കൗണ്ടന്റ് (കേരള സംസ്ഥാന വൈദ്യുതി ബോർഡ്), ഡ്രൈവർ ഗ്രേഡ് II/ട്രാക്ടർ ഡ്രൈവർ (സ്റ്റേറ്റ് ഫാമിങ്ങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്), ഫോർമാൻ -വുഡ് വർക്ഷോപ്പ്, ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്മാൻ ഗ്രേഡ് II (കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്), റെക്കോഡിങ് അസിസ്റ്റന്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), ഇലക്ട്രീഷ്യൻ ഗ്രേഡ് II (കേരള സിറാമിക്സ് ലിമിറ്റഡ്), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II/വാച്ചർ ഗ്രേഡ് II (വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ), സെക്യുരിറ്റി ഗാർഡ് (ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യഭ്യാസം), പോലീസ് കോൺസ്റ്റബിൾ (പോലീസ്), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് II -ഹോമിയോ (ഹോമിയോപ്പതി), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (വിദ്യാഭ്യാസം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യാഭ്യാസം), ആയുർവേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാ വകുപ്പ്).