നാളെ മുതൽ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സർവീസ് വേരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളിൽ നാളെ മുതൽ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങൾ മാറ്റിവച്ചു. നാളെ മുതൽ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സർവീസ് വേരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred