Asianet News MalayalamAsianet News Malayalam

പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം

ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

psc preliminary examination admission ticket published
Author
Trivandrum, First Published Feb 10, 2021, 3:54 PM IST

തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പിഎസ്‍സി പരീക്ഷകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോ‍‍ഡ് ചെയ്ത് തുടങ്ങാം. ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് പിഎസ്‍സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20, 25 മാർച്ച് 6, 13 എന്നീ തീയതികളിലായിട്ടാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

നാലു ഘട്ടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയാണ് ഫെബ്രുവരി 20 ന് നടക്കുന്നത്. 2020 ൽ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൺഫർമേഷൻ കൃത്യമായി സമർപ്പിച്ച ഉദ്യോ​ഗാർത്ഥികൾക്കാണ് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക. 
 

Follow Us:
Download App:
  • android
  • ios