Asianet News MalayalamAsianet News Malayalam

51 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം; ഡിസംബർ 30 ന് മുമ്പ് വേ​ഗം അപേക്ഷിച്ചോളൂ!

thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഡിസംബർ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

psc published notifications for 51 posts
Author
Trivandrum, First Published Dec 9, 2020, 12:58 PM IST

തിരുവനന്തപുരം: വിവിധ തസ്തികകളിൽ കേരള പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഡിസംബർ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): സൂപ്രthulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഡിസംബർ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.ണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവർ (കേരള പബ്ലിക് സർവീസ് കമ്മിഷൻ), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ ഗ്രേഡ് II (ജലസേചനം), ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി), കെയർടേക്കർ-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂൺ/വാച്ച്മാൻ-കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജർ-ബോയ്ലർ ഓപ്പറേഷൻ (ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്), ഡ്രൈവർ-കം-അറ്റൻഡന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ).

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ- സോഷ്യൽ സയൻസ്, കന്നഡ മാധ്യമം (വിദ്യാഭ്യാസം), ഹൈസ്കൂൾ ടീച്ചർ- നാച്വറൽ സയൻസ്, മലയാളം മാധ്യമം (വിദ്യാഭ്യാസം), കംപ്യൂട്ടർ ഗ്രേഡ് II (അച്ചടിവകുപ്പ്).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ- സ്ത്രീകളിൽനിന്നുമാത്രം (വനിതാ ശിശുവികസന വകുപ്പ്), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ, വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള ലാൻഡ് റവന്യൂ), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (പോലീസ്), സൂപ്പർവൈസർ- ഐ.സി.ഡി.എസ്. (വനിതാ ശിശുക്ഷേമ വകുപ്പ്), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), റേഡിയോഗ്രാഫർ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാർഡ് (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): യു.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (ആരോഗ്യം), വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II (ഗ്രാമവികസനം), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിവിധം), എൽ.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്).

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (കേരള കോളേജ് വിദ്യാഭ്യാസം), ജൂനിയർ ഇൻസ്ട്രക്ടർ- ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് (വ്യാവസായിക പരിശീലനം), ലക്ചറർ- സിവിൽ എൻജിനിയറിങ് (സാങ്കേതിക വിദ്യാഭ്യാസം).
 

Follow Us:
Download App:
  • android
  • ios