Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ; ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ

തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  192 തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് മുഖ്യപരീക്ഷ.

psc tenth level examination held at October and December
Author
Trivandrum, First Published Jul 15, 2021, 11:00 PM IST

തിരുവനന്തപുരം: പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ഒക്ടോബറിലും ഡിസംബറിലുമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ. അപേക്ഷകർ കൂടുതലുള്ള എൽ.ഡി. ക്ലാർക്ക് പരീക്ഷ ഒക്ടോബർ 23-നും ലാസ്റ്റ്ഗ്രേഡ് സർവെന്റ്‌സ് പരീക്ഷ ഒക്ടോബർ 30-നും നടക്കും. തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  192 തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് മുഖ്യപരീക്ഷ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios