തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോ​ഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുമെന്ന് പി എസ് സി അറിയിച്ചു. പരീക്ഷ എഴുതാൻ സാധിക്കാത്തവർ നിശ്ചിത സമയ പരിധിക്കുള്ളിൽ മതിയായ കാരണം ബോധിപ്പിക്കണമെന്ന്  പിഎസ് സി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കാരണം ബോധിപ്പിച്ചവർക്കാണ് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പിഎസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. 2021 ജൂൺമാസത്തിലായിരിക്കും ഇവർക്ക് പരീക്ഷ നടത്തുക. 

അറിയിപ്പ്.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം തരം പൊതുപ്രാഥമിക പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികളിൽ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്നതാണ്. ഈ പരീക്ഷ 2021 ജൂൺ മാസം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് യഥാസമയം ലഭ്യമാക്കുന്നതാണ്.

അറിയിപ്പ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം...

Posted by Kerala Public Service Commission on Friday, May 7, 2021

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona