Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് ഐ സി ടി പരീക്ഷക്കുള്ള ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു

പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി നടത്തുന്ന ഐ ടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളില്‍ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകള്‍ തെരഞ്ഞെടുക്കാം. 

question bank published for ICT examination
Author
Trivandrum, First Published Jan 15, 2021, 9:31 AM IST

തിരുവനന്തപുരം: ഈവര്‍ഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ സി ടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐസിടിക്ക് 50 ല്‍ 10 സ്കോര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിനും 40 സ്കോര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ വര്‍ഷം നിശ്ചയിച്ചിട്ടുണ്ട്.

ഡിസൈനിംഗിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ് , ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങള്‍ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അൻവർ സാദത്ത് അറിയിച്ചു.

പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി നടത്തുന്ന ഐ ടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളില്‍ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകള്‍ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലകളില്‍ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളില്‍ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോര്‍ വീതം 40 സ്കോറാണ് ലഭിക്കുക. അവശേഷിക്കുന്ന 10 സ്കോര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്ന വേളയില്‍ നിരന്തര മൂല്യനിര്‍ണ്ണയം നടത്തി നല്‍കുന്നതാണ്.

ഫെബ്രുവരി ആദ്യവാരം തന്നെ ഐ സി ടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പ്രായോഗിക പരീക്ഷക്കുള്ള ഡെമോ സേഫ്റ്റ് വെയര്‍ ജനുവരി അവസാനത്തോടെ കൈറ്റ് വെബ്സൈറ്റില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios