വനിതകൾക്ക് മാത്രമുള്ള ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക് ലിസ്റ്റ്. 

തിരുവനന്തപുരം: വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ റാങ്ക് പട്ടിക പിഎസ്‍സി പ്രസിദ്ധീകരിച്ചു. 2018ൽ പരീക്ഷ കഴിഞ്ഞ ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. കായികക്ഷമതാ പരീക്ഷ നീട്ടിവെക്കാൻ ചില ഉദ്യോഗാർത്ഥികൾ കോടതിയെ സമീപച്ചതാണ് റാങ്ക് പട്ടിക വൈകാനിടയാക്കിയതെന്നാണ് പിഎസ്‍സിയുടെ വിശദീകരണം. 413 ഒഴിവ് ഇതിനകം പോലീസ് ആസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വനിതകൾക്ക് മാത്രമുള്ള ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക് ലിസ്റ്റ്.