മെയിന്‍ പരീക്ഷയ്ക്കും ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന പരീക്ഷയ്ക്കും ശേഷമാകും നിയമനം. ആകെ 926 ഒഴിവുകളാണുള്ളത്. 

ആര്‍.ബി.ഐ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. rbi.org.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. പ്രാഥമിക പരീക്ഷയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 29 നടക്കുന്ന മെയിന്‍ പരീക്ഷയെഴുതാം. മെയിന്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ആര്‍.ബി.ഐയിടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫെബ്രുവരിയിലാണ് പ്രാഥമിക പരീക്ഷ നടത്തിയത്. മെയിന്‍ പരീക്ഷയ്ക്കും ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന പരീക്ഷയ്ക്കും ശേഷമാകും നിയമനം. ആകെ 926 ഒഴിവുകളാണുള്ളത്.