Asianet News MalayalamAsianet News Malayalam

സെല്‍ സയന്‍സ് സെന്ററില്‍ ഗവേഷണത്തിന് അവസരം; ഡിസംബർ 24നകം അപേക്ഷിക്കാം

ശാസ്ത്രമേഖലയിലെ ഒരു വിഷയത്തിൽ 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തുല്യ ഗ്രേഡ് പോയന്റ് ആവറേജോടെ മാസ്റ്റർ ബിരുദം നേടിയ മോഡേൺ ബയോളജിയിലെ ഗവേഷണത്തിൽ താത്‌പര്യമുള്ളവർക്ക് അപേക്ഷിക്കാം.
 

research opportunity at cell  science center
Author
Delhi, First Published Dec 12, 2020, 12:26 PM IST

ദില്ലി: ബയോടെക്നോളജി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നാഷണൽ സെന്റർ ഫോർ സെൽ സയൻസ് (എൻ.സി.സി.എസ്.) 2021 മാർച്ച് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രമേഖലയിലെ ഒരു വിഷയത്തിൽ 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തുല്യ ഗ്രേഡ് പോയന്റ് ആവറേജോടെ മാസ്റ്റർ ബിരുദം നേടിയ മോഡേൺ ബയോളജിയിലെ ഗവേഷണത്തിൽ താത്‌പര്യമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാർഥിക്ക് സാധുവായ ഒരു ഫെലോഷിപ്പ് വേണം. സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് ലക്ചറർഷിപ്പ് യോഗ്യതമാത്രം നേടിയവർ, ഐ.സി.എം.ആർ. പ്രോജക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ എന്നിവർക്ക് അർഹതയില്ല. ഫെലോഷിപ്പ് ഇല്ലാത്ത എന്നാൽ, എൻ.സി.ബി.എസ്./ടി.ഐ.എഫ്.ആർ. 2019 ഡിസംബറിൽ നടത്തിയ ജോയന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർ ഡിസിപ്ലിനറി ലൈഫ് സയൻസസിൽ (ജെ.ഇ.ഇ.ബി.ഐ.എൽ.എസ്.) യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

അപേക്ഷാമാതൃകയടങ്ങുന്ന വിശദമായ വിജ്ഞാപനം https://www.nccs.res.in/ൽ 'കരിയേഴ്സ്' ലിങ്കിൽനിന്ന് ഡൗൺലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഡിസംബർ 24-നകം phdadmission@nccs.res.in ൽ ഇ-മെയിലായി ലഭിക്കണം.
 

Follow Us:
Download App:
  • android
  • ios