Asianet News MalayalamAsianet News Malayalam

Retired Headmaster Gets Doctorate : പഠിക്കാൻ പ്രായമൊരു തടസ്സമല്ല; 73ാം വയസ്സിൽ ഡോക്ടറേറ്റ് നേടി അധ്യാപകൻ

ജോലിയിൽ നിന്ന് വിരമിച്ച് 15 വർഷത്തിന് ശേഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്

Retired head master got doctorate
Author
Tamilnadu, First Published Dec 21, 2021, 3:23 PM IST

തമിഴ്നാട്: പഠിക്കാനും മികച്ച വിജയം നേടാനും പ്രായമൊരു തടസ്സമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ (Teacher) അധ്യാപകൻ. 73ാമത്തെ വയസ്സിൽ (Doctorate) ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ തങ്കപ്പൻ (Thangappan) എന്ന പ്രധാനാധ്യാപകൻ. കന്യാകുമാരി ജില്ലയിലെ തിർപരപ്പ് എന്ന പ്രദേശത്തെ ​ദേവസ്വം ബോർഡ് സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു ഇദ്ദേഹം. ജോലിയിൽ നിന്ന് വിരമിച്ച് 15 വർഷത്തിന് ശേഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്ന് ന്യൂസ് 18 വാർത്തയിൽ പറയുന്നു. 

റിട്ടയർമെന്റിന് ശേഷം സ്വന്തമായുണ്ടായിരുന്ന കൃഷിഭൂമിയിൽ കശുമാവ് കൃഷി ചെയ്തു. ഈ സമയത്താണ് വീണ്ടും പഠനത്തിലക്ക് തിരിഞ്ഞാലോ എന്ന തോന്നൽ അദ്ദേഹത്തിനുണ്ടാകുന്നത്. ​ഗാന്ധിയൻ ആശയങ്ങളോടാണ് താത്പര്യം തോന്നിയത്. വ്യക്തിജീവിതത്തിൽ ​ഗാന്ധിയൻ ശൈലി പിന്തുടരുന്ന വ്യക്തി കൂടിയായിരുന്നു തങ്കപ്പൻ. ഡോക്ടറേറ്റ് നോടുകയെന്നത് അദ്ദേഹത്തിന്റെ ആ​ഗ്രഹങ്ങളിലൊന്നായിരുന്നു. അങ്ങനെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ ‍ഡോക്ടറേറ്റിന് രജിസ്റ്റർ ചെയ്തു. പ്രൊഫസർ കനകാംബാളിന്റെ മേൽനോട്ടത്തിൽ റിസർച്ച് ആരംഭിച്ചു. 

​ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആ​ഗ്രഹം മൂലം,  ഭീകരതയുടെ ആധുനിക ലോകത്ത് ​ഗാന്ധിയൻ തത്വചിന്തയുടെ പ്രാധാന്യം എന്ന വിഷയത്തിലാണ് തങ്കപ്പൻ ​ഗവേഷണം നടത്തിയത്. കഴിഞ്ഞ എട്ട് വർഷമായി ​ഗവേഷണം തുടർന്നു കൊണ്ടിരുന്ന അദ്ദേഹം തമിഴ്നാട് ​ഗവർണർ‌ ആർ എൻ രവിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഇതിനോടകം തന്നെ അദ്ദേഹം എംഎ (ഹിസ്റ്റോറിക്കൽ പാസ്റ്റ്), എംഎഡ്, എംഫിൽ എന്നിവയും പൂർത്തിയാക്കി. ​ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന് ജീവിതകാലം മുഴുവൻ ഈ വിഷയത്തിൽ ​ഗവേഷണം നടത്താനാണ് ആ​ഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

ഭീകരതയുടെ ഇന്നത്തെ ലോകത്തിൽ ​ഗാന്ധിയൻ ആശയങ്ങൾ അനിവാര്യമാണെന്നും ​ഗാന്ധിയൻ ആശയങ്ങൾക്ക് മാത്രമേ തീവ്രവാദത്തെയും വിദ്വേഷത്തെയും വേരോടെ പിഴുതെറിയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ​​ഗാന്ധിജി നമുക്കായി നൽകിയ ആശയങ്ങൾ എല്ലാ ജനങ്ങളും അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios