തിരുവനന്തപുരം: കേരളത്തിലെ ശ്രവണപരിമിതി-സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനത്തിന് തുടക്കം. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുക. ഗുണമേന്മയുള്ള വിദ്യാഭ്യാസം ശ്രവണപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉറപ്പ് വരുത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഔണ്‍ലൈന്‍ പരീശീലനത്തില്‍ കേരളത്തിലെ 33 സവിശേഷ വിദ്യാലയങ്ങളില്‍ നിന്നും 532 അധ്യാപക – അനധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജിന്റെ അടിസ്ഥാന പാഠങ്ങളാണ്‌ ആദ്യഘട്ടത്തില്‍ 10 വീഡിയോ ക്ലാസുകളിലൂടെ നല്‍കുന്നത്.