Asianet News MalayalamAsianet News Malayalam

എന്‍ജിനിയറിങ്, ടെക്‌നോളജി മാസ്‌റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പി.ജി. സ്‌കോളര്‍ഷിപ്പ്

വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്ഥാപനങ്ങൾ ഈ വിഭാഗം വിദ്യാർഥികളുടെ വിശദാംശങ്ങൾ എ.ഐ.സി.ടി.ഇ. വെബ്സൈറ്റായ www.aicte-india.org ഫെബ്രുവരി 28 നകം അപ്ലോഡ് ചെയ്യണം. 
 

scholarship for engineering technology masters students
Author
Trivandrum, First Published Jan 17, 2021, 1:23 PM IST


തിരുവനന്തപുരം: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) യോഗ്യതയോടെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവർക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. രണ്ടു വർഷത്തേക്ക് മാസം 12,400 രൂപ നിരക്കിലാകും സ്കോളർഷിപ്പ് ലഭിക്കുക. 

മുഴുവൻ സമയ മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ പ്രവേശനം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്ഥാപനങ്ങൾ ഈ വിഭാഗം വിദ്യാർഥികളുടെ വിശദാംശങ്ങൾ എ.ഐ.സി.ടി.ഇ. വെബ്സൈറ്റായ www.aicte-india.org ഫെബ്രുവരി 28 നകം അപ്ലോഡ് ചെയ്യണം. 

തുടർന്ന് ഓരോ വിദ്യാർഥിയുടെയും പേരിൽ ജനറേറ്റ് ചെയ്യപ്പെടുന്ന യുണിക് ഐ.ഡി. വെച്ചാകും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുക. വിദ്യാർഥിയുടെ വിവരങ്ങൾ സ്ഥാപനതലത്തിൽ പരിശോധിച്ച് സ്കോളർഷിപ്പ് വിതരണ അംഗീകാരം സ്ഥാപനതലത്തിൽ നൽകണം. മാർച്ച് 15 നകം ഈ നടപടികൾ സ്ഥാപനം പൂർത്തിയാക്കിയിരിക്കണം. വിശദവിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
 

Follow Us:
Download App:
  • android
  • ios