Asianet News MalayalamAsianet News Malayalam

സേനാം​​ഗങ്ങളുടെ മക്കൾക്ക് 25 ലക്ഷത്തിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് 50,000 രൂപ വീതം സ്‌കോളഷിപ്പായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്‌സോ, നൈപുണ്യ വികസ കോഴ്‌സോ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

scholarship for soldiers children
Author
Trivandrum, First Published Mar 7, 2020, 10:06 AM IST

ദില്ലി: സേനാംഗങ്ങളുടെ മക്കള്‍ക്ക്  25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി അവാന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. അക്കാദമിക തലത്തില്‍ കുറഞ്ഞത് 70% മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് 50,000 രൂപ വീതം സ്‌കോളഷിപ്പായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്‌സോ, നൈപുണ്യ വികസ കോഴ്‌സോ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി, രക്ഷകര്‍ത്താവിന്റെ സേനയിലെ ജോലിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ scholarship@avanse.com  എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ www.avanse.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി  മാര്‍ച്ച് 31 ആണ്.

Follow Us:
Download App:
  • android
  • ios