Asianet News MalayalamAsianet News Malayalam

വിമുക്തഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് പദ്ധതി

 വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ സ്‌കോളർഷിപ്പ് നൽകും.

scholarship programme for ex service men
Author
Trivandrum, First Published Aug 15, 2020, 9:02 AM IST

തിരുവനന്തപുരം: കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ദി സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റികാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷകൾ സെപ്റ്റംബർ 30നകം ലഭിക്കണം.  

അപേക്ഷ അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് എക്‌സ്-സർവീസ്‌മെൻ കോർപ്പറേഷൻ. റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം-695014. ഫാക്‌സ് നം. 0471-2320003, ഇ-മെയിൽ :  kex_con@yahoo.co.in,  ഫോൺ: 04712320772/2320771.

Follow Us:
Download App:
  • android
  • ios