Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ പി.ജി; അപേക്ഷ ജൂലായ് 31 വരെ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റുണ്ടാകും

school of planning and architecture pg
Author
Bhopal, First Published Jul 25, 2020, 2:38 PM IST

ഭോപ്പാൽ: ഭോപാലിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ.) പ്ലാനിങ്, ആര്‍ക്കിടെക്ചര്‍ മേഖലകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ട് അഡ്മിഷന്‍ പദ്ധതിപ്രകാരമാണ് രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.പ്ലാന്‍., എം.ആര്‍ക്ക്. എന്നീ പ്രോഗ്രാമുകളിലെ പ്രവേശനം.

അര്‍ബന്‍ ആന്‍ഡ് റീജണല്‍ പ്ലാനിങ്, എന്‍വയോണ്‍മെന്റല്‍ പ്ലാനിങ്, ട്രാന്‍സ്‌പോര്‍ട്ടേഷണല്‍ പ്ലാനിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്മെന്റ് എന്നിവയിലാണ് എം.പ്ലാന്‍ പ്രോഗ്രാമുകളുള്ളത്. കണ്‍സര്‍വേഷന്‍, ലാന്‍ഡ്സ്‌കേപ്പ് ഡിസൈന്‍, അര്‍ബന്‍ ഡിസൈന്‍ എന്നിവയിലാണ് എം.ആര്‍ക്ക്. പ്രോഗ്രാമുകളുള്ളത്.

ബി.ആര്‍ക്ക്/ബി.പ്ലാന്‍. ബിരുദധാരികള്‍ക്ക് എല്ലാ പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. സിവില്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്., ഹോര്‍ട്ടിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഇക്കോളജി, ബോട്ടണി-സുവോളജി, ജിയോളജി, ജിയോമോര്‍ഫോളജി, ഹിസ്റ്ററി, കള്‍ച്ചറല്‍ സ്റ്റഡീസ്, ഹെറിറ്റേജ് സ്റ്റഡീസ്, ആന്ത്രോപ്പോളജി, മ്യൂസിയോളജി, ആര്‍ക്കിയോളജി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സോഷ്യോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച് ഇക്കണോമെട്രിക്‌സ് തുടങ്ങിയവയിലൊന്നില്‍ പി.ജി., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം, ചില വിഷയങ്ങളിലെ പി.ജി. ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് നിശ്ചിതപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷാ മാര്‍ക്കുവ്യവസ്ഥയുണ്ട്. പ്രായം 2020 ഓഗസ്റ്റ് ഒന്നിന് 30 വയസ്സ് കവിഞ്ഞിരിക്കരുത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റുണ്ടാകും. അപേക്ഷ https://admission.spab.ac.in വഴി ജൂലായ് 31 വരെ നല്‍കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Follow Us:
Download App:
  • android
  • ios