Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു: ഈ മാസം മെഡിക്കൽ കോളജുകളും തുറക്കും

തമിഴ്നാട്ടിലെ കോവിഡ് സാഹചര്യം മെഡിക്കൽ വിദഗ്ധരുമായി അവലോകനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്കൂളുകളും മെഡിക്കൽ കോളജുകളും തുറക്കാം എന്ന തീരുമാനത്തിലെത്തിയത്.
 

schools reopen in tamilnadu from september 1
Author
Chennai, First Published Aug 7, 2021, 3:17 PM IST

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒരുവർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും. 9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമേ ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ തുറക്കാനും തീരുമാനമായി. തമിഴ്നാട്ടിലെ കോവിഡ് സാഹചര്യം മെഡിക്കൽ വിദഗ്ധരുമായി അവലോകനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്കൂളുകളും മെഡിക്കൽ കോളജുകളും തുറക്കാം എന്ന തീരുമാനത്തിലെത്തിയത്.

മാസങ്ങളായി വീടുകളിൽ ഒതുങ്ങിക്കിടക്കുന്നതിനാൽ വിദ്യാർത്ഥികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാൻ സ്കൂളുകൾ വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കട്ടിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പും എല്ലാ വിദ്യാർത്ഥികൾക്കും അനുകൂലമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പല കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസരമില്ല. സെപ്തംബർ 1 മുതൽ 9, 10, 11, 12 ക്ലാസുകളിൽ 50 ശതമാനം വിദ്യാർത്ഥികളുമായി സ്കൂളുകൾ പുനരാരംഭിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

ആഗസ്റ്റ് 16 മുതൽ മെഡിക്കൽ കോളജുകൾ തുറക്കും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ കോളജുകൾ, നഴ്സിങ് സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 16 മുതൽ പ്രവർത്തനം പുനരാരംഭിക്കനാണ് നിർദേശം.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios