Asianet News MalayalamAsianet News Malayalam

നവാ​ഗതരായി ഒന്നാം ക്ലാസുകാർക്കൊപ്പം രണ്ടാം ക്ലാസുകാരും; വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരികെയെത്തുമ്പോൾ

കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിൽ ഇരുന്നാണ് ഒരു വർഷത്തെ പഠനം പൂർത്തിയാക്കിയത് ഇതുകൊണ്ടുതന്നെ ഈ വർഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

schools reopening from november
Author
Trivandrum, First Published Sep 23, 2021, 9:54 AM IST

തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്ന് എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിൽ ഇരുന്നാണ് ഒരു വർഷത്തെ പഠനം പൂർത്തിയാക്കിയത് ഇതുകൊണ്ടുതന്നെ ഈ വർഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 3,02,288 കുട്ടികളാണ്. ഈവർഷം 3,05,414 പേരാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ഇനിയും കൂടും. ഈ വർഷം ഒന്നുമുതൽ 10വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർഥികളാണ് സ്കൂളിൽ എത്തുക. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 വിദ്യാർത്ഥികൾ ഒന്നാംക്ലാസിൽ അധികമായി പ്രവേശനം നേടി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios