വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ജൂലൈ ഒന്നു മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. 

തിരുവനന്തപുരം: സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജുലൈ 12ന് ആരംഭിക്കും. തിയറി പരീക്ഷ ജൂലൈ 12 മുതൽ 16 വരെ തിയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 19 മുതൽ 23 വരെയുള്ള തിയതികളിലും നടക്കും. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ജൂലൈ ഒന്നു മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷ തിയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.scolekerala.org യിൽ ലഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona