തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ ആസ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ എസ് ഇ ഒ (സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ) എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ ആസ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഐറ്റി, മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് https://asapkerala.gov.in/careers/ എന്ന ലിങ്ക് സന്ദർശിക്കുക. ജൂൺ 29 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.