തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 10നാണ് അതത് ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുക. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ്‌ കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല. 2 പേപ്പറുകളായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് ശേഷം എൽ.ബി.എസ് വെബ്സൈറ്റിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഉത്തരസൂചിക സംബന്ധിച്ച് തർക്കമുള്ളവർക്ക് അഞ്ചുദിവസത്തിനകം പരാതി നൽകണം.