സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ (IHRD courses) ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഡിഗ്രി പാസായിരിക്കണം. (PGDCA - 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ് ടു പാസായിരിക്കണം (DCA - 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങിന് ഇലക്‌ട്രോണിക്‌സിൽ ഡിഗ്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ/ മൂന്നു വർഷ ഡിപ്ലോമ (ADBME - 1 സെമസ്റ്റർ) എന്നിവയാണ് യോഗ്യതകൾ. ജൂലൈ 15 വരെ അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in സന്ദർശിക്കുക. ഫോൺ: 04862 232 246/ 297 617, 8547005084, 9495276791.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിറ്റ്‌സിൽ എം.ബി.എ സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org ൽ അപേക്ഷിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9447013046, 0471-2327707.